Mar 3, 2023 10:14 AM

 പൂളക്കുറ്റി :വാഗ്ദാനങ്ങൾ എല്ലാം പാഴ് വക്കായി.ഇന്ദിരയയ്ക്കും മക്കൾക്കും വാടക വീട്ടിൽ അഭയം. മന്ത്രിയും സർക്കാരും പഞ്ചായത്തും നൽകിയ വാഗ്ദാനങ്ങൾ എല്ലാം പാഴ് വാ ക്കായതോടെ കണിച്ചാർ പഞ്ചായത്തിലെ പുളക്കുറ്റിയിൽ ഉരുൾപൊട്ടലിൽ മരിച്ച പാൽമിചന്ദ്രൻ്റെ ഭാര്യ ഇന്ദിരയും മക്കളായ റിച്ചിനും റിബിനും ഇപ്പോഴും വാടക വീട് തന്നെ അഭയം.

ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലാണ് ചന്ദ്രൻ്റെ ഭാര്യ ഇന്ദിര.2022 ഓഗസ്റ്റ് 1 ന് രാത്രി മേലെ വെള്ളറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ആണ് ചന്ദ്രൻ മരിച്ചത്.

രാത്രി ഏഴ് മണി കഴിഞ്ഞപ്പോൾ ആണ് ഉരുൾപൊട്ടി എത്തിയത്.കല്ലും മണ്ണും വെള്ളവും ഒഴുകിയെത്തി വീടിനു മുകളിൽ വീണു.വീട് പൂർണമായി തകരുകയും ചന്ദ്രനും ഇളയ മകൻ റിബിനും മണ്ണിനടിയിൽ ആകുകയും ചെയ്യ്തു. പരിക്കേറ്റ റിബി നെ ഏതാനും മണിക്കൂറുകൾക്ക് ഉള്ളിൽ രക്ഷപ്പെടുത്തിയെങ്കിലും ചന്ദ്രൻ്റെ ശരീരം കണ്ടെത്തുന്നതിനായി 15 മണിക്കൂറുകളോളം തിരച്ചിൽ നടത്തേണ്ടി വന്നു. ഇന്ദിരയും മൂത്ത മകൻ റിച്ചിനും ആശുപത്രിയിൽ പോയതിനാൽ സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. ഇരുവരും തിരികെ എത്തിയപ്പോൾ തന്നെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.പിന്നീട് വാടക വീട്ടിലേക്ക് മാറിയത്.

ഒരേക്കർ സ്ഥലവും വീടും ആയിരുന്നു ചന്ദ്രൻ്റെ കുടുബത്തിന് ഉണ്ടായിരുന്നത്. ഉരുൾപൊട്ടിയപ്പോൾ എത്തിയ കല്ലും മണ്ണും മാത്രമാണ് അവിടെ ഇനി ഉള്ളത്.ചന്ദ്രൻ്റെ മരണത്തെ തുടർന്ന് 4 ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടതിനാൽ 95100 രൂപയുമാണ് കുടുംബത്തിന് സഹായധനമായി ലഭിച്ചത്.

കോളയാട് പഞ്ചായത്തിലെ മേനച്ചോടിയിലുള്ള ഇന്ദിരയുടെ കുടുംബ വീടിനോട് ചേർന്ന സ്ഥലത്താണ് ചന്ദ്രൻ്റെ സംസ്കാരം നടത്തിയത്. ഉരുൾപൊട്ടിയപ്പോൾ വെള്ളറയിലെ കൈവശഭൂമി പൂർണമായി നശിക്കുകയും അവിടെ ഇനി വീട് വയ്ക്കാൻ അനുയോജ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്യ്തിരുന്നു.

മറ്റൊരിടത്ത് സ്ഥലം വാങ്ങി വീട് വയക്കാൻ 10 ലക്ഷം രൂപ നൽകി സർക്കാർ സഹായിക്കും എന്നായിരുന്നു പഞ്ചായത്ത് പ്രസിഡൻ്റ് മുതൽ മാന്തി വരെ ഉള്ള വർ പ രസ്യമായി വാഗ്ദാനം നൽകിയത്.

ഇപ്പോൾ കോളയാട് പഞ്ചായത്തിലെകക്കം തോട്ടിൽ പ്രതിമാസം 3ooo രൂപ വാടക നൽകിയാണ് ചന്ദ്രൻ്റെ കുടുംബം താമസിക്കുന്നത്.ദുരന്തം കഴിഞ്ഞ് 212 ദിവസം പൂർത്തിയായി.

അടുത്ത മഴക്കാലമെത്താൻ ഇനിയുള്ളത് രണ്ടര മാസം മാത്രം. വാഗ്ദാനവും അത് നൽകിയവരും ഒന്നും പറയുന്നില്ല. പഞ്ചായത്തിൻ്റെയും മന്ത്രിയുടേയും വാഗ്ദാനം വിശ്വസിച്ച് വീട് വയ്ക്കുന്നതിനായി 10 സെൻ്റ് സ്ഥലം കണ്ടു വച്ചു. പക്ഷേ ഏഴ് മാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല. സർക്കാർ സഹായിക്കാത്തതിനാൽ സ്ഥലം വാങ്ങാനോ വീട് വയ്ക്കാനോ സാധിക്കുന്നില്ല. ദുരിതാശ്വാസ ക്യാംപിൽ താമസിച്ചവർക്ക് പ്രതിദിനം 100 രൂപ വച്ച് നൽകുമെന്നും വാടക വീടുകളിൽ താമസിക്കുന്നവർക്ക് വാടക നൽകുമെന്നും പഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു.എന്നാൽ ആ വാഗ്ദാനവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

കുടുംബനാഥൻ മരിച്ചാൽ ട്രൈബൽ വകുപ്പിൽ നിന്ന് 2 ലക്ഷം രൂപ നൽകേണ്ടതാണ്.അതും നൽകിയിട്ടില്ല. പഞ്ചായത്ത്, വില്ലേജ്, ട്രൈബൽ വകുപ്പ് തുടങ്ങിബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും അപേഷകളും പരാരികളും നൽകിയിരുന്നു.എങ്കിലും തുടർനാ പടികൾ ഒന്നും ഉണ്ടായില്ല.

All the promises are empty words. The family has lost the head of the family and is still living in a rented house

Top Stories










News Roundup
GCC News
News from Regional Network
Entertainment News